MORE

    സിനിമാ പാരമ്പര്യമില്ലാതെ വന്ന് ഇഷ്ടം പിടിച്ചു പറ്റാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്ത് വേണം; ആസിഫ് അലിയും നിവിന്‍ പോളിയും പറയുന്നു

    Date:

    മലയാള സിനിമയിലെ മിന്നും താരങ്ങളാണ് ആസിഫ് അലിയും നിവിന്‍ പോളിയും. രണ്ടുപേരും സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ കടന്നു വന്ന് സ്വന്തം അധ്വാനത്തിലൂടേയും മികവിലൂടേയും തങ്ങളുടേതായി സ്ഥാനം നേടിയെടുത്തവരാണ്.

    കരിയര്‍ തുടങ്ങിയത് ഏതാണ്ട് ഒരേകാലത്ത് ആയതിനാല്‍ തന്നെ തുടക്കകാലത്ത് തന്നെ നിവിനും ആസിഫും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിവിന്‍ പോളിയും ഒരുമിക്കുകയാണ്. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ഫാന്റസി ചിത്രമായ മഹാവീര്യര്‍ എന്ന സിനിമയിലൂടെയാണ് നിവീനും ആസിഫും കൈകോര്‍ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ പ്രേക്ഷകരില്‍ വലിയ ആകാംഷ സൃഷ്ടിച്ചിരുന്നു. ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുക.

    സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ ആസിഫ് അലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്ന് ആസിഫ് അലി പറയുന്നുണ്ട. താരത്തിന്റെ വാക്കുകള്‍: ‘ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്?” എന്നാണ് താരം പറയുന്നത്.

    ആസിഫ് അലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യര്‍,’ എന്നും ആസിഫ് അലി പറഞ്ഞു.

    തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. ‘ഞാനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഒരുമിച്ച് സിനിമ ചെയ്യുകയാണ്. ഷൈന്‍ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,’ എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...