MORE

    അരുണാചല്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ബിജെപി

    Date:


    ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 130 പഞ്ചായത്ത് സീറ്റുകളില്‍ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി.

    എതിരില്ലാതെ നേടിയ വിജയത്തിന് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്.

    ബിജെപി സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞടുത്തതിന് എല്ലാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. തവാങ്, വെസ്റ്റ് കമേങ്, അപ്പര്‍ സുബന്‍സിരി, സിയാങ്, തിരാപ്പ് എന്നിവയുള്‍പ്പെടെ 14 ജില്ലകളിലെ എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബിജെപി മികച്ച വിജയം നേടി.

    അതേസമയം, 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 14 സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍പിപി, സ്വതന്ത്രര്‍ എന്നിവര്‍ എതിരില്ലാതെ ഉറപ്പിച്ചു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 12ന് നടക്കും. ജൂലൈ 16 നാണ് ഫല പ്രഖ്യാപനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...