MORE

    രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജവാര്‍ത്ത; ചാനല്‍ അവതാരകന്‍ രോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

    Date:

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ സീ ടിവി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

    രാജസ്ഥാന്‍, ഛത്തീസ്ഗഡ് പൊലീസ് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

    വയനാട്ടില്‍ തന്റെ എംപി ഓഫിസില്‍ അക്രമം നടത്തിയ എസ്എഫ്ഐക്കാരോടു ക്ഷമിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറയുന്നതിനെ, രാജ്സ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ വെട്ടിക്കൊന്നവരോടു ക്ഷമിച്ചുവെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.

    ജസ്റ്റിസ് മാരായ ഇന്ദിര ബാനര്‍ജി, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണെന്ന് രോഹിത് രഞ്ജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

    ടി.ടി ആന്റണി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഒന്നിപ്പിച്ച് ഒറ്റ കേസായി കേള്‍ക്കാമെന്ന് ഉത്തരവിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ മുഖേനെ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

    ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഹിത് രഞ്ജന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് രോഹിത് രഞ്ജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രോഹിത് രഞ്ജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ചത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ രോഹിത്തിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കടത്തിയത് വലിയ വിവാദം ആയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...