തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്.
പാളയം എല്‍.എം.എസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
സി.എസ്.ഐ സഭയുടെ പല ഇടപാടുകള്‍ അഴിമതി ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. സഭയുടെ കീഴിലുള്ള കാരകോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട തലവരി വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

