ന്യൂ യോര്‍ക്ക് കോസ് മോസും സാന്റോസും പ്രദര്‍ശനമത്സരത്തില്‍ ഏറ്റുമുട്ടുകയാണ്. രണ്ടാം പകുതി അവസാനിക്കുന്നതോടെ മഴ കനക്കുകയാണ്,പെയ്തൊഴിയുകയാണ്.
പിറ്റേ ദിവസത്തെ ബ്രസീലിയന്‍ മാധ്യമങ്ങളിലൊന്ന് ആ മത്സരത്തെ അഭിസംബോധന ചെയ്യുന്നതിപ്രകാരമാണ്;
Even the sky was crying !
ആദ്യ പകുതി കോസ്മോസിനും രണ്ടാം പകുതി സാന്റോസിനും സ്വന്താമാകുന്നൊരാളെ ,കാല്‍പന്തുകളിക്ക് കാല്‍പനികത പകര്‍ന്ന് നല്‍കിയൊരു ഫുട്ബോളറെ , വിവരിക്കാന്‍ അയാളുടെ കളി യെ കണ്ടു നിന്നൊരു കാണികള്‍ക്ക് അതിശയോക്തി തോന്നാത്ത തീര്‍ത്തും നോര്‍മ്മല്‍ ആയൊരു ടാഗ്.
Pele was happened.
ഫുട്ബോളിനെ മറ്റാരേക്കാളും ചേര്‍ത്ത് പുല്‍കിയ ഒരു ജനത ക്കുള്ള സമ്മാനമായിരുന്നു. എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോ aka പെലെ.’പെലെ ‘ എന്നാല്‍ ഹീബ്രു വില്‍ അര്‍ത്ഥം ‘മിറാക്കിള്‍ ‘ എന്നാണ്.
എന്ന് മുതലാണ് താന്‍ പെലെ ആകുന്നതെന്ന് ഓര്‍മ്മയില്ലെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നൊരാള്‍ക്ക് അറിയില്ലായിരിക്കാം
ആ പേര് പോലും അയാളില്‍ വന്ന് ചേരുകയാണെന്ന്,കര്‍മ്മസിദ്ധമെന്ന വണ്ണം. പെലെ മീന്‍സ് മിറാക്കിള്‍, തുകല്‍ പന്തിനുപകരം തുണി പന്തില്‍ പന്ത് തട്ടി തുടങ്ങുന്നൊരു ബാലന്,ഫുട്ബോളിലെ ആദ്യ കാല പ്രവാചകന്മാരിലൊരാള്‍ക്ക്, അത്ഭുതമെന്ന പേരിനപ്പുറം അന്വര്‍ത്ഥമാകുന്ന മറ്റെന്ത് പേരാണുള്ളത്.
മരക്കാന യില്‍ യുറഗ്വായ് തകര്‍ത്ത് വീഴ്ത്തുന്ന സ്വപ്നങ്ങളിലും പ്രതീക്ഷകളിലുമാണ് പെലെ ഉയിര് നല്‍കുന്നത്.
മങ്ങി തുടങ്ങുന്ന വീഡിയൊ ബൈറ്റുകളിലൊന്നില്‍ സ്വീഡീഷ് പ്ലെയറെ തീര്‍ത്തും എക്സ് കുസിറ്റ് ആയൊരു ഫസ്റ്റ് ടച്ചില്‍ കബളിപ്പിച്ച് ഉയര്‍ത്തി വിടുന്നൊരു പന്തില്‍ നിയന്ത്രണം പൂര്‍ത്തിയാക്കി, വലയിലേക്ക് പറഞ്ഞയക്കുന്നത് കാണാം.
പെര്‍ഫക്റ്റ്.
മങ്ങി തുടങ്ങുന്നത് കണ്മുന്നിലെ വിഷ്വല്‍ മാത്രമാണ് പെലെ എന്ന അതികായകനല്ല എന്ന തിരിച്ചറിവുണ്ട്. ഏത് കാലഘട്ടവും അതിജീവിക്കാനാവുന്ന തന്റേതാക്കാനാവുന്ന പ്രതിഭകള്‍ ഫുട്ബോളില്‍ ഒന്നോ രണ്ടോ മൂന്നോ മാത്രമേ സംഭവിച്ചിട്ടുള്ളു.
ആ മൂന്ന് പേരും പത്താം നമ്ബറിന്റെ പ്രിവിലെജ് നമ്മുക്ക് മുന്നില്‍ ഡിസ് ക്ലോസ് ചെയ്യുന്നവരാണ്. ഐ നോ യൂ നോ ദെം. എടുത്ത് പറയാതെ തന്നെ മൂന്ന് മുഖങ്ങള്‍ കാഴ്ച യില്‍ ഫ്ലാഷ് ചെയ്യുന്നില്ലേ?
പെലെ ഈസ് വണ്‍ എമംഗ് ദെം. ദ് പയനീയര്‍. മുന്‍ഗാമി.
സിദാന്‍ ഒഴുകി നീങ്ങുന്നതിനിടെയില്‍ നിങ്ങള്‍ക്ക് മുന്നില്‍ അണ്‍ലീഷ് ചെയ്യുന്നൊരു സ്കില്‍ സെറ്റ് ഉണ്ട്.
ബ്ലാക്ക് ആന്റ് വൈറ്റ് വിഷനില്‍ പെലെ അതിനും മുമ്ബത് കാണികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നുണ്ട്.
ക്രൈഫ് ടേണ്‍ എന്ന് പേര് വീഴും മുമ്ബ് ദ് സെയിം സ്കില്‍ ബ്രസീലിന്റെ സമതുലിതമല്ലാത്ത, പന്തിനൊപ്പം പറഞ്ഞുപോരുന്ന പുല്‍ മൈതാനങ്ങളില്‍ ഒരു അതികായന്‍ വിളമ്ബുന്നുണ്ട്.
ട്രിവേല, റബോണ,സ്റ്റെപ്പ് ഓവര്‍,പിച്ചിന്റേയും റഫറിയുടേയും പ്രൊട്ടക്ഷനില്‍ മാത്രം നിങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷിക്കുന്ന ഷോ-ബ്ലോട്ടുകള്‍ മുഴുവന്‍ ഡെക്കേഡുകള്‍ക്ക് മുമ്ബ് ബ്രസീലിയന്‍ മണ്ണില്‍ കാണികള്‍ക്ക് മുമ്ബ് അവതരിപ്പിക്കപെട്ട് കഴിഞ്ഞതാണെന്നും. പേറ്റെന്റ് എന്നൊന്നുണ്ടെങ്കില്‍ അതിലെല്ലാം ‘പെലെ ഓണ്‍ ദിസ് ‘ എന്നെഴുതിച്ച് വച്ചേനേ.
ഇന്‍ അനദര്‍ വേഡ് സ്. കാലങ്ങള്‍ക്കിപ്പുറവും അയാള്‍ക്കൊ അയാളുടെ സ്കില്‍ സെറ്റിനോ, മനസാന്നിധ്യത്തിനോ മുകളിലേക്ക് വളരാന്‍ നിങ്ങളുടെ മോഡേണ്‍ ഫുട്ബോളിനായിട്ടില്ലെന്നര്‍ത്ഥം.
യാ… പെലെ ഓണ്‍സ് യൂ.! നിങ്ങളെല്ലാം അയാള്‍ക്ക് കീഴിലാണെന്ന്!
ഫുട്ബോളിലെ പ്രവാചകന്, ആദത്തിന് , പെലെ യുടെ ചിരിച്ച് നില്‍ക്കുന്ന മുഖത്തോളം മറ്റൊന്നും ചേരില്ലായിരിക്കും.
അയാളും ഞങ്ങളെ പോലെ ഫ്ലെഷിലും ബോണിലും സൃഷ്ടിക്കപ്പെട്ട വനാണെന്ന ബോധ്യം അയാള്‍ക്ക് മുന്നിലെത്തപ്പെട്ടപ്പോള്‍ ഞാന്‍ വിസ്മരിച്ചുവെന്ന് വിഖ്യാതനായ പ്രതിരോധ നിരക്കാരിലൊരാള്‍ പറഞ്ഞു വയ്ക്കുന്നിടത്ത് പെലെ എന്തായിരുന്നെന്നും ആരായിരുന്നെന്നും ബോധ്യമാകുന്നുണ്ട്.
മാന്‍ വിത്ത് ഇമ്മന്‍സ് ടാലന്റ്, ഇമ്ബര്‍സ്സീവബിള്‍,ഇമ്മൂവബിള്‍.
82 ആം വയസ്സില്‍ യാത്ര പറയാന്‍ തീരുമാനിക്കുമ്ബോഴേക്കും അയാള്‍ അനശ്വരനാകുന്നുണ്ട്. കാല്‍പന്തുകളിയുടെ അപോസ്തലന്‍ ബാക്കി വയ്ക്കാനാഗ്രഹിക്കുന്ന ഏക ലെഗസിയും അതാകാം.
ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം സാധ്യമാകുന്നത്. ദ് എലീറ്റ് ലിസ്റ്റ്.

