2010 ഡിസംബര്‍ രണ്ടിന് ഫിഫ ആസ്ഥാനത്ത് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ പ്രഖ്യാപനത്തോടെ തുടങ്ങുന്നു ഖത്തര്‍ ലോകകപ്പിലേക്കുള്ള നാള്‍വഴികള്‍.
ഒരു ഏഷ്യന്‍-അറബ് രാജ്യമായത് കൊണ്ട് യൂറോപ്യന്‍ തത്പരകക്ഷികള്‍ സൃഷ്ടിച്ച പുകിലുകളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ മറികടന്നുകൊണ്ട് ഖത്തര്‍ തങ്ങളിലേല്‍പിക്കപ്പെട്ട ദൗത്യത്തെ അതുല്യമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകള്‍ മുതല്‍ സമാപനം വരെയും നല്ല വിശേഷങ്ങള്‍ ഖത്തറില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരുന്നു. അതിന് ശേഷവും സുഗന്ധമുള്ള ഓര്‍മ്മകള്‍ പ്രസരിച്ചു കൊണ്ടേയിരിക്കുന്നു.

