MORE

    ആരാധകരെ ശാന്തരാകുവിന്‍; ലോകകപ്പ് ഫുട്ബാള്‍ ദുബൈയില്‍ ‘കാണാം’

    Date:

    ദുബൈ: ഖത്തര്‍ ലോകകപ്പ് നേരില്‍ കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കായി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഫാന്‍ സോണുകള്‍ ഒരുങ്ങുന്നു.

    ഇഷ്ടഭക്ഷണവും ആസ്വദിച്ച്‌ ബിഗ് സ്ക്രീനില്‍ കളി കാണാനുള്ള അവസരമാണ് ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് സെന്‍ററില്‍ (ഡി.ഐ.എഫ്.സി) ഒരുങ്ങുന്നത്. ഗേറ്റ് അവന്യൂവില്‍ തുറക്കുന്ന ഫുട്ബാള്‍ പാര്‍ക്കില്‍ കളി ആസ്വദിക്കാന്‍ എത്ര രൂപ ചെലവാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സെപ്റ്റംബര്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

    ടൂര്‍ണമെന്‍റ് തുടങ്ങുന്ന നവംബര്‍ 20 മുതല്‍ ഇവിടെ ഫാന്‍ സോണും തുറക്കും. ആഡംബര റസ്റ്റാറന്‍റുകളിലെ ഭക്ഷണത്തിനും ആരവങ്ങള്‍ക്കും നടുവിലായിരിക്കും ബിഗ് സ്ക്രീന്‍ ഒരുങ്ങുക. ആര്‍ട്ട് ദുബൈ ഗ്രൂപ്പാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആഡംബര സംവിധാനങ്ങളോടെയുള്ളതായതിനാല്‍ സാധാരണക്കാര്‍ക്ക് എത്രമാത്രം ഉപകാരപ്പെടുന്നതാണെന്ന് കണ്ടറിയണം. ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററിലും ഫാന്‍ സോണ്‍ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ ടി.വി സ്ക്രീനായിരിക്കും ഇവിടെ സ്ഥാപിക്കുകയെന്നാണ് സംഘാടകരുടെ അവകാശ വാദം. ഐറിഷ് പബ് ചെയിനായ മക് ഗെറ്റിഗനാണ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്. 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. തത്സമയ സംഗീത പരിപാടികളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെയുണ്ടാകും.

    കൊക്കകോള അരീനയിലും ദുബൈ ഹാര്‍ബറിലുമാണ് മറ്റ് ഫാന്‍ സോണുകളുള്ളത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഖത്തര്‍ ലോകകപ്പിനെത്തുന്ന കാണികളില്‍ നല്ലൊരു ശതമാനവും യു.എ.ഇയിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കുന്നത്. ദുബൈയിലുള്ള സമയത്ത് ഇവര്‍ക്ക് കളി കാണാനും താമസിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളായിരിക്കും ഫാന്‍ സോണുകള്‍ ഒരുക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...