MORE

    ‘കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ല’; കേരളം അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് കെ മുരളീധരന്‍

    Date:

    കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

    ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണെന്ന് ലിഗ് പറഞ്ഞതില്‍ കാര്യമുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

    ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

    കഴിഞ്ഞ ദിവസം ലീഗ് നിലപാടിനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ആരെയും ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്, ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും എന്നായിരുന്നു വിഡി സതീശന്‍ ചോദിച്ചത്. യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്.ലിംഗ നീതി സംബന്ധിച്ച്‌ മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത് എന്നും സതീശന്‍ പറഞ്ഞിരുന്നു.

    ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികള്‍ വഴിതെറ്റും. ഇതു പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നായിരുന്നു ലീഗ് നേതാവ് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മതപരമായ പ്രശ്നമല്ല, ധാര്‍മികമായ പ്രശ്നമാണ്. ലിബറിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നത്, എന്നും സലാം പറഞ്ഞിരുന്നു.

    എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌ ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാതായി ഇതുവരെ സര്‍ക്കാരിന്റെ മുന്നില്‍ പരാതി വന്നിട്ടിലെന്നായിരുന്നു വിദ്യാഭ്യാസ മവ്ത്രി വി ശിവന്‍കുട്ടി മറുപടി നല്‍കിയത്. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...