MORE

    നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ

    Date:


    അബുദാബി: നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.

    നന്ദകുമാറിന്റെയും മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ 10 വര്‍ഷത്തെ വിസയുള്ള എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ജയറാമിന് കൈമാറി.

    ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു. 1985ല്‍ കലാഭവന്‍ മിമിക്രി സംഘത്തോടൊപ്പമാണ് ആദ്യമായി യുഎഇയിലെത്തിയത്. അതിനുശേഷം, ദൈവത്തിന്റെ അനുഗ്രഹത്താലും മലയാളികളുടെ സ്‌നേഹത്താലും എനിക്ക് നിരവധി തവണ വരാന്‍ കഴിഞ്ഞു. മലയാളികള്‍ എപ്പോള്‍ കണ്ടാലും കലാഭവനിലെ ജയറാമല്ലേ, വരൂ ചായ കുടിക്കാം എന്നു പറഞ്ഞു സ്‌നേഹം തരാറുണ്ട്. ആ സ്‌നേഹം ഇപ്പോഴും തുടരുന്നു. എം എ യൂസഫലി ഏഴ് മാസം മുമ്ബ് യു.എ.ഇ ഗോള്‍ഡന്‍ വിസയിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ, പല കാരണങ്ങള്‍ കൊണ്ട് വരാന്‍ പറ്റിയില്ല. ഇപ്പോള്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎഇയുടെ ബഹുമതി നേടിയിരിക്കുന്നത്. ഇത് സംഘടിപ്പിച്ചതിന് എം.എ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നു.

    വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമാണ് യുഎഇ ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നത്. കാലാവധി പൂര്‍ത്തിയാകുമ്‌ബോള്‍ ഇത് പുതുക്കി നല്‍കും. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് സിനിമാ മേഖലയില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. തുടര്‍ന്ന് നിരവധി മലയാളം, ഹിന്ദി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യു.എ.ഇ സര്‍ക്കാര്‍ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...