MORE

    കൊച്ചിയില്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍

    Date:

    കൊച്ചി: പുതിയ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ലാറ്റ്.

    5,16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫല്‍റ്റ് അധ്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. ബുധനാഴ്ചയായിരുന്നു പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

    ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്‌ലാറ്റിന്റെ ഒരു ഹൈലൈറ്റ്. രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്‌കൂട്ടര്‍ ഫ്‌ലാറ്റിന്റെ എന്‍ട്രന്‍സില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടര്‍ കൂടിയാണിത്.

    ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന്‍ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...