MORE

    കേശവദാസപുരം കൊലപാതകം ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

    Date:

    കേശവദാസപുരത്ത് വീട്ടമ്മയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയതിന് ശേഷം കാലില്‍ കട്ടകെട്ടി മനോരമയുടെ മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടിലെ കിണറ്റില്‍ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

    കേസിലെ പ്രധാന പ്രതിയായ ആദം അലിയെ ഇന്നലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. അടുക്കളയില്‍വെച്ച് മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികില്‍ എത്തിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങിനിന്ന് മൃതദേഹം വളപ്പിലിട്ടു. പിന്നീട് വലിച്ചിഴച്ച് കിണറ്റിലിടുകയായിരുന്നു.

    പ്രതി ആദം അലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് കൂടെ ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. മൊബൈല്‍ ഗെയിമായ പബ്ജിക്ക് ഇയാള്‍ അടിമയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കളിയില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളൂരുള്ള സുഹൃത്തുക്കളോട് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും ആവശ്യപ്പെട്ടിരുന്നു. അവര്‍ എത്താന്‍ വൈകിയതോടെയാണ് ഇയാള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. തിരുവനന്തപുരത്തുനിന്ന് നാലേകാലിന്റെ ഷാലിമാര്‍ എക്സ്പ്രസില്‍ രക്ഷപ്പെടാനായിരുന്നു പദ്ധതി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...