MORE

    എല്‍ ഡി എഫിലെ അസ്വസ്ഥത മുതലെടുക്കണം, മുന്നണി വിട്ടുവരുന്നവരെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് കെ സുധാകരന്‍

    Date:

    കോഴിക്കോട്: എല്‍.ഡി.എഫില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസ്വസ്ഥരായ ഘടകകക്ഷികളെ യു.ഡി.എഫ് സ്വാഗതം ചെയ്യുുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ.

    സുധാകരന്‍. കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന എല്‍.ഡി.എഫില്‍ അധികകാലം നില്‍ക്കാനാവില്ല, സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയില്‍ സംതൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണി വിട്ട് വരേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

    കെ.പി.സി.സി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ നിയോജക മണ്ഡലങ്ങളിലും സമിതികള്‍ രൂപീകരിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    നേരത്തെ യു.ഡി.എഫ് വിപുലീകരിക്കണമെന്ന് ചിന്തന്‍ശിബിരില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. യു.ഡി.എഫ് വിട്ടവരെ മുന്നണിയില്‍ തിരിച്ചെത്തിക്കണമെന്നും കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠന്‍ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടിയുടെ സ്വാധീനം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തണം. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കണം. ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്തണം. ക്രിസ്ത്യന്‍ മേഖലകളില്‍ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ശ്രമം ചെറുക്കണം. മതതീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. ടി20 ഉള്‍പ്പെടെയുള്ള അരാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ട് വേണ്ടന്നും പ്രമേയം നിര്‍ദ്ദേശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...