MORE

    ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശവുമായി സി.പി.ഐ

    Date:

    തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശവുമായി സി.പി.ഐ. ലോകായുക്ത ശുപാര്‍ശയില്‍ അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് നിര്‍ദേശം.

    നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

    ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സി.പി.ഐയ്ക്ക് വിയോജിപ്പുണ്ട്. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങള്‍ കവരുന്നത് ശരിയല്ലെന്നാണ് സി.പി.ഐ നിലപാട്. ഈ മാസം 22ന് സഭ ചേരുമ്ബോള്‍ ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ബില്ലാക്കേണ്ടത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ വരുന്നതിന് മുന്‍പ് ഉഭയകക്ഷി ചര്‍ച്ച വേണമെന്ന സി.പി.ഐ ആവശ്യം സി.പി.എം അംഗീകരിച്ചിട്ടുണ്ട്.

    ഓര്‍ഡിനന്‍സില്‍ ഉള്ള ഒരു വ്യവസ്ഥ മാറ്റി തങ്ങള്‍ പറയുന്ന ഭേദഗതി ഉള്‍പ്പെടുത്തണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള ശുപാര്‍ശ തള്ളണമോ കൊള്ളണമോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. അതിലാണ് സി.പി.ഐ മാറ്റം ആവശ്യപ്പെടുന്നത്.

    ലോകായുക്തയുടെ ശുപാര്‍ശ തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിന് പകരം അതില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയെ നിയോഗിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇക്കാര്യം സി.പി.എമ്മുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് സി.പി.ഐ തീരുമാനം. മുഖ്യമന്ത്രിക്ക് പുറമെ കോടിയേരി ബാലകൃഷ്ണന്‍ ,കാനം രാജേന്ദ്രന്‍,നിയമമന്ത്രി പി.രാജീവ്,റവന്യുമന്ത്രി കെ. രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...