MORE

    സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായില്ല : മുഹമ്മദ്‌ റിയാസ്

    Date:

    തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

    സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

    രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേര്‍ന്ന് വിശകലനം ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിച്ച നേതൃയോഗം ഉദ്യോഗസ്ഥ ഭരണവും, പൊലീസ് വീഴ്ച ആവര്‍ത്തിക്കുന്നതും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തിയത്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന തദ്ദേശ- ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകള്‍ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന് മാത്രമല്ല, കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. അംഗങ്ങളുന്നയിച്ച വിമര്‍ശനങ്ങളില്‍ നേതൃത്വത്തിന്റെ മറുപടിയും ഇന്നുണ്ടാകും.അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങള്‍ക്കും ഇന്ന് സമാപനമാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...