തൊടുപുഴ: കരിമണ്ണുരില്‍ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ഭര്‍ത്താവുമൊത്ത് ചികിത്സതേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച ഡോക്ടര്‍ കുഞ്ഞി ചോദിച്ചപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്.
തൃശുര്‍ കൊരട്ടി സ്വദേശികളായ യുവതിയും ഭര്‍ത്താവും കുറച്ചുകാലമായി കരിമണ്ണൂരിലാണ് താമസം. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. പുലര്‍ച്ചെ നാലുമണിയോടെ ശുചിമുറിയിലേക്ക് പോയ യുവതിയെ തിരികെ കാണാതായപ്പോള്‍ തിരഞ്ഞുചെന്നതായിരുന്നു ഭര്‍ത്താവ്. ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന യുവതിയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് ഭര്‍ത്താവും പൊലീസും വീട്ടിലെത്തി നോക്കിയപ്പോളാണ് ബക്കറ്റില്‍ മരിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

