MORE

    കിഫ്ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

    Date:

    കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.

    കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ആദ്യം വ്യക്തമാക്കണമെന്ന് കാട്ടി ഇ.ഡിക്ക് കത്തയച്ചു. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്.

    സമന്‍സുകള്‍ റദ്ദാക്കണമെന്ന മുന്‍ ധനമന്ത്രിയുടെ ഹര്‍ജി, ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്തെങ്കിലും കുറ്റം നടന്നെങ്കില്‍ മാത്രമേ അന്വേഷണത്തിന് കഴിയുകയുള്ളൂ. ഇ.ഡിയുടെ അന്വേഷണം സംശയാസ്പദമാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്ക് വിധേയമായാണ്. തനിക്കെതിരെയുള്ള സമന്‍സ് ഫെമയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...