MORE

    നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം; പ്രതിഷേധമറിയിച്ച് ചൈന

    Date:

    തായ്‌പേയി: അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് അറിയിച്ചു.

    പെലോസിയും സംഘവും ഇന്ന് തായ്വാനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം തായ്വാന്‍ അതിര്‍ത്തിയില്‍ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്. തായ്വാന്‍ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിന്റെ ഭാഷയില്‍ പ്രതികരിക്കാനില്ലെന്നാണ് ഇന്നലെ പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് നാന്‍സി പെലോസി. തന്റെ പ്രതിനിധി ആയല്ല നാന്‍സി പെലോസി തായ്വാനിലേക്ക് പോകുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. തായ്വാന്റെ നയങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. തായ്‌വാനില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തെ ഈ കാലമത്രയും ചൈന എതിര്‍ക്കുകയും ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...