MORE

    സ്വപ്നം പൂര്‍ത്തിയാക്കാനാവാതെ അനസ് യാത്രയായി

    Date:

    തിരുവനന്തപുരം: സ്‌കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക് യാത്ര പോയ യുവാവ് അപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരുത്തിപ്പാറ സുമയ്യ മന്‍സിലില്‍ അനസ് ഹജാസാ(31)ണ് സ്വപ്ന യാത്രയ്ക്കിടെ ഹരിയാനയില്‍ മരിച്ചത്. ചൊവ്വ പുലര്‍ച്ചെ ഹരിയാനയില്‍ ട്രക്ക് ഇടിച്ചാണ് അനസ് മരിച്ചത്. പരിക്കേറ്റ അനസിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    മെയ് 29ന് കന്യാകുമാരിയില്‍നിന്ന് ഒറ്റയ്ക്കായിരുന്നു അനസ് യാത്ര തുടങ്ങിയത്. മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സ്ഥലങ്ങള്‍ കടന്ന് ഹരിയാനയിലെ ബഞ്ചാരിയിലെത്തിയതായും 300 കിലോമീറ്റര്‍ കഴിഞ്ഞാല്‍ കശ്മീരില്‍ എത്തുമെന്നും അനസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അനസ് സ്‌കേറ്റിങ് ബോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തമായി പരിശീലനം നടത്തിയാണ് സ്‌കേറ്റിങ് പഠിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദത്തിനുശേഷം ടെക്‌നോപാര്‍ക്കിലും ബിഹാറിലെ സ്‌കൂളിലും ജോലി ചെയ്തിരുന്നു. ഉപ്പ: അലിയാര് കുഞ്ഞു. ഉമ്മ: ഷൈല ബീവി. സഹോദരങ്ങള്‍: അജിംഷ അമാനി, സുമയ്യ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...