MORE

    മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ മണ്ണിനടിയില്‍

    Date:

    മൂന്നാര്‍: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍ കുണ്ടള പുതുക്കടി എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടി.

    രണ്ട് വീടുകള്‍ മണ്ണിനടിയിലായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉരുള്‍പൊട്ടിയശേഷം എസ്റ്റേറ്റിലുള്ള എല്ലാവരെയും ഒഴിപ്പിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

    ഇന്നലെ മലവെള്ളപ്പാച്ചിലില്‍ ഇരച്ചെത്തിയ മണ്ണും കല്ലും വന്നടിഞ്ഞ് മൂന്നാര്‍ ടോപ്‌സ്‌റ്റേഷന്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു. റോഡ് തകര്‍ന്നതോടെ വട്ടവട, കോവിലൂര്‍, ടോപ്‌സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. റോഡിനു സമീപത്തെ രണ്ടു കടകളും ക്ഷേത്രക്കെട്ടിടവും തകര്‍ന്നു. മൂന്നു കെട്ടിടങ്ങളും മണ്ണുമൂടിയ നിലയിലാണ്.

    എസ്‌റ്റേറ്റ് ലയങ്ങള്‍ക്കു സമീപം മൂന്നാര്‍-വട്ടവട റോഡില്‍ വരെയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും ചെളിയും മണ്ണും മരങ്ങളും അവിടെ തങ്ങിനിന്നതിനാലാണ് വലിയ ദുരന്തമൊഴിവായത്. അപകടം നടന്ന സ്ഥലത്തിനു സമീപം നിരവധി വീടുകളാണുള്ളത്. ഇവിടെ താമസിച്ചിരുന്നവരെ രാത്രിതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മൂന്നാറില്‍നിന്ന് അഗ്‌നിശമനാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...