MORE

    വിജയകരമായി കുതിച്ചുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍, എസ് എസ് എല്‍ വി ദൗത്യം ആശങ്കയില്‍

    Date:

    ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ രൂപകല്‍പന ചെയ്‌ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിള്‍ (എസ്.എസ്.എല്‍.വി) ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജകരമായി വിക്ഷേപിച്ചുവെങ്കിലും ദൗത്യം വിജയകരമായോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.

    വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടവും വിജയകരമായിരുന്നു. നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്‌ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ (വി.ടി.എം) സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിക്കാനായി ശാസ്‌ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നും തീവ്രശ്രമം തുടരുകയാണ്.

    അതേസമയം, ഐ.എസ്.ആര്‍.ഒയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് (ഇ.ഒ.എസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് രാവിലെ 9.18നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

    സ്പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. ആസാദിസാറ്റ് പോലുള്ള ചെറിയ ഉപഗ്രഹങ്ങള്‍ എസ്.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച്‌ സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കും. ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണ്. എസ്.എസ്.എല്‍.വി തയാറായതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയില്‍ നിന്ന് പി.എസ്.എല്‍.വി ഒഴിവാകും.

    500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനാണ് എസ്.എസ്.എല്‍.വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പി.എസ്‌.എല്‍.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എസ്.എസ്.എല്‍.വിയുടെ പ്രത്യേകതകളാണ്.

    പെണ്‍കരുത്തില്‍ ആസാദിസാറ്റ്

    ഇന്ത്യയിലുടനീളമുള്ള 750 പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവ പഠിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതിന്റെ ഫലമാണ് ആസാദിസാറ്റ്. ചതുരാകൃതിയിലുള്ള ഒരു ചെറിയ ഉപഗ്രഹമായ ക്യൂബ്‌സാറ്റ്. എട്ട് കിലോഗ്രാം ഭാരമുള്ള ക്യൂബ്‌സാറ്റില്‍ 75 വ്യത്യസ്ത പേലോഡുകള്‍ വഹിക്കുന്നു. ഓരോന്നിനും ഏകദേശം 50 ഗ്രാം ഭാരമുണ്ട്.

    രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഈ പേലോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും പിന്നീട് ഇവ ‘സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ’ വിദ്യാര്‍ത്ഥി ടീം സംയോജിപ്പിച്ചുവെന്നും ഐ.എസ്.ആര്‍.ഒ പറയുന്നു. അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് വോയ്‌സ്, ഡാറ്റ ട്രാന്‍സ്മിഷന്‍ സാദ്ധ്യമാക്കാന്‍ ഹാം റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന യു.എച്ച്‌.എഫ് – വി.എച്ച്‌.എഫ് ട്രാന്‍സ്‌പോണ്ടര്‍ മാത്രമല്ല, ഒരു സെല്‍ഫി ക്യാമറയും പേലോഡുകളില്‍ ഉള്‍പ്പെടുന്നു.

    ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷന്‍ അളക്കാന്‍ സോളിഡ്-സ്റ്റേറ്റ് പിന്‍ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷന്‍ കൗണ്ടറും ഒരു ദീര്‍ഘദൂര ട്രാന്‍സ്‌പോണ്ടറും ആസാദിസാറ്റിലുണ്ട്. നിരീക്ഷണത്തിനും ഭ്രമണപഥത്തിലെ പേലോഡുകളുമായി ആശയവിനിമയം നടത്താനും സ്‌പേസ് കിഡ്‌സ് ഇന്ത്യ വികസിപ്പിച്ച ‘ഗ്രൗണ്ട് സിസ്റ്റം’ ഐ.എസ്.ആര്‍.ഒ ഉപയോഗിക്കും.

    ഈ വര്‍ഷത്തെ യു.എന്‍ തീം ‘വിമന്‍ ഇന്‍ സ്‌പേസ്’ എന്നതായതിനാല്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യമാണിതെന്ന് ഉപഗ്രഹം വികസിപ്പിച്ച സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ റിഫാത്ത് ഷാറൂഖ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...