MORE

    സത്രം എയര്‍സ്ട്രിപ്പിന്റെ ഒരുഭാഗം തകര്‍ന്നു : കോടികളുടെ നഷ്ടം

    Date:

    വണ്ടിപ്പെരിയാര്‍ : ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കെഡറ്റുകള്‍ക്ക് പരിശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍. എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. കോടികള്‍ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണു തുലാസിലായത്.

    മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിനു വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണു മണ്ണിടിയാന്‍ കാരണമായത്. അന്‍പതടിയോളം താഴ്ചയിലാണ് ഇടിഞ്ഞിരിക്കുന്നത്. മുന്‍പ് രണ്ടുതവണ പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല.

    റണ്‍വേയുടെ മുന്‍പിലുള്ള കുന്ന് ഇടിച്ച് താഴ്ത്തണമെന്ന വിദഗ്ദരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് വലിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ ഇനിയും കോടികള്‍ ചെലവഴിക്കേണ്ടി വരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...