MORE

    ഗോത്തബയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍, ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

    Date:

    കൊളംബോ: കൊളംബോയില്‍ നിന്നും മാലിദ്വീപ് വഴി സിംഗപ്പൂരിലെത്തിയ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയ്ക്ക് അഭയം നല്‍കില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാലിദ്വീപില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഗോത്തബയ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ഭാര്യയ്ക്കും ഒപ്പം സിംഗപ്പൂരില്‍ എത്തിയത്. അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തെ സിംഗപ്പൂരില്‍ തുടരാന്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിംഗപ്പൂര്‍ വ്യക്തമാക്കുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഗോത്തബയ സിംഗപ്പൂരില്‍ എത്തിയത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്.

    അതേസമയം, ശ്രീലങ്കയില്‍ ബുധനാഴ്ച പ്രസിഡന്റ് തിരഞ്ഞടുപ്പ് നടക്കാനിരിക്കേ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് നടക്കും . എസ്‌ജെബി നേതാവ് സജിത്ത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യുന്നതിലും പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ധാരണയിലെത്തും.

    ആക്ടിങ് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...