MORE

    കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശത്തെ അനുകൂലിച്ച്‌ സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍

    Date:

    കോഴിക്കോട്: ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച്‌ സുന്നി നേതാവ്.

    പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിക്കുകയാണ് സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. ജഡ്ജിയുടെ ഉത്തരവ് സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

    പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം ഒരു കണ്‍സെന്‍റായി കണക്കാക്കാം എന്ന വാദത്തില്‍ ന്യായം നിഴലിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികള്‍ പൊതുയിടങ്ങളില്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത്, അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്‍റെ പട്ടികയില്‍പ്പെടുത്തി രക്ഷപ്പെടാവുന്നതല്ലെന്നാണ് സത്താര്‍ പന്തല്ലൂര്‍ പറയുന്നത്. വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണെന്നും, അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുതെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമുണ്ടായത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും, ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

    സത്താര്‍ പന്തല്ലൂറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

    പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടട്ടെ.

    Consent ഉണ്ടെങ്കില്‍ ചിലര്‍ക്ക് എല്ലാമായല്ലൊ. അത് എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്ത കാലത്തോളം, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു കണ്‍സെന്‍റായി കണക്കാക്കാം എന്ന വാദത്തിലും ന്യായം നിഴലിക്കുന്നുണ്ട്.

    ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികള്‍ പൊതുയിടങ്ങളില്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്‍റെ പട്ടികയില്‍പ്പെടുത്തി രക്ഷപ്പെടാവുന്നതല്ല. വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണ്. അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുത്. സ്ത്രീകള്‍ക്ക് തന്നെയാണ് അത് സുരക്ഷിത പ്രശ്നമുണ്ടാക്കുന്നത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കോടതി പരാമര്‍ശം സ്ത്രീ സമൂഹത്തില്‍ പോസിറ്റീവ് ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിന് പകരം വനിതാ കമ്മീഷന്‍ പോലുള്ള സ്ത്രികള്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത് അത്ഭുതകരമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...