MORE

    നടിയെ ആക്രമിച്ച കേസ് : ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ്

    Date:

    കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എംഎല്‍എ.

    നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ അഭിപ്രായം പറയാനില്ല. അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.

    ദിലിപിനെ അറസ്റ്റ് ചെയ്തതില്‍ പൊലിസിന് തെറ്റുപറ്റിയെന്നാണ് ശ്രീലേഖ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധിപ്പിക്കുന്ന പല തെളിവുകളും പൊലീസ് സൃഷ്ടിച്ചതാണ്. പള്‍സര്‍ സുനി മറ്റു നടിമാരെയും സമാന രീതിയില്‍ ഉപദ്രവിച്ചത് അറിയാമെന്നുമാണ് ശ്രീലേഖയുടെ അവകാശവാദം. ‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.

    ”കേസിലെ ആറ് പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വര്‍ഷമായി വിചാരണത്തടവുകാരനായ പള്‍സര്‍ സുനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചാല്‍ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവര്‍ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതില്‍ കുടുക്കാനും തെളിവുകള്‍ നിരത്താനും ശ്രമിക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയാണ്.”- ശ്രീലേഖ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...