MORE

    ഓ‌ഡിയോ സംഭാഷണം പുറത്തുവിട്ട് സ്വപ്‌ന

    Date:

    പാലക്കാട്: ഷാജ് കിരണിനെ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌തന്നെ അറിയാമെന്ന് സ്വ‌പ്‌ന സുരേഷ്. ഷാജ് കിരണുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തെക്കുറിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

    എം.ശിവശങ്കറിന്റെ പുസ്‌തകം പുറത്തുവന്ന ശേഷമാണ് പരിചയമായത്. മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതിനെത്തുടര്‍ന്ന് ഷാജുമായി താന്‍ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. ‘കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ മകളെക്കുറിച്ച്‌ പറഞ്ഞാല്‍ സഹിക്കില്ല.’ എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്‌ന അറിയിച്ചു.

    തന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയുക മാത്രമാണ് ചെയ്‌തത്. മാദ്ധ്യമങ്ങളെ കണ്ട് വിവരം പറഞ്ഞതിന് പിറ്റേന്ന് തനിക്ക് ഫോണ്‍ കോള്‍ വന്നു. ഷാജ് പറഞ്ഞതുപോലെ സരിതിനെ കിഡ്‌നാപ്പ് ചെയ്‌തു എന്നായിരുന്നു അത്. തുടര്‍ന്ന് സഹായത്തിനായി ഷാജിനെ വിളിച്ചതാണ്. വിജിലന്‍സ് ആണ് സരിതിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് ‌കിരണ്‍ അറിയിച്ചതായി സ്വപ്‌ന പറഞ്ഞു.

    തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാന്‍ താല്‍പര്യമില്ലായിരുന്നെന്നും എന്നാല്‍ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോള്‍ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...