MORE

    മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗൂഢാലോചന നടത്തി; തെളിവുണ്ടെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

    Date:

    കൊച്ചി : സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നാവര്‍ത്തിച്ച് സര്‍ക്കാര്‍. ക്രിമിനല്‍ ഗൂഡാലോചനയാണ് സ്വപ്ന നടത്തിയതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറയുന്നു. ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.

    കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.

    ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയില്‍ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

    നേരത്തെ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...