ദേശീയപാതയില്‍ വീണ്ടും അപകടം. ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്.
പ്രമുഖ ഫിഷിങ് വ്ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചു. തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിവാളിപ്ലാക്കല്‍ വല്‍സമ്മ ദമ്പതിമാരുടെ മകനായ രാജേഷ് വര്‍ഷങ്ങളായി കാനഡയിലാണ്.
റോഡിലെ കുഴികള്‍ ഉടന്‍ തന്നെ അടയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ദേശീയപാത അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും വിമര്‍ശിച്ചത്.