MORE

    പെരുമ്പാവൂരില്‍ ഇരുനിലവീട് ഇടിഞ്ഞു താണു, കുട്ടി മരിച്ചു

    Date:

    പെരുമ്പാവൂര്‍: എം.സി റോഡിലെ കീഴില്ലത്ത് വീട് ഇടിഞ്ഞുതാണ് മുത്തശ്ശനും പേരക്കുട്ടിയും മണ്ണിനടിയില്‍ കുടുങ്ങി. പേരക്കുട്ടി മരിച്ചു. ഇരുനില വീടിന്റെ ഒരു നില പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. സൗത്ത് പരത്തുവയലിപ്പടിയിലാണ് സംഭവം. രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞുതാഴുകയായിരുന്നു.

    താഴത്തെ നിലയുടെ ഒരു മീറ്റര്‍ ഒഴികെ ബാക്കി ഭാഗം പൂര്‍ണമായും മണ്ണിനടിയിലാണ്. പരത്തു വയലിപ്പടി തോട്ടം ഇല്ലമാണ് ഇടിഞ്ഞു താഴ്ന്നത്. അപകടം നടക്കുമ്പോള്‍ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. നാരായണന്‍ നമ്പൂതിരി (87), കൊച്ചുമകന്‍ ഹരിനാരായണന്‍ നമ്പൂതിരി (13 ) എന്നിവരാണ് വീടിനകത്ത് കുടുങ്ങിയത്.

    നാരായണന്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരി അടക്കം നാലുപേര്‍ വീടിന് പുറത്തായിരുന്നു. മകള്‍ ദേവിക ഇരുനില വീടിന്റെ ടെറസിലും. മൂന്നു ജെ.സി.ബി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ജെ.സി.ബി ഇടിഞ്ഞു താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിര്‍ത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. കൊച്ചുമകന്‍ ഹരി നാരയണന്‍ നമ്പൂതിരി സെറ്റിയില്‍ ഇരിക്കുന്ന രീതിയിലുമായിരുന്നു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അഗ്‌നി രക്ഷസേന ഇരുവരേയും പുറത്തെടുത്തത്. ജില്ല ഫയര്‍ ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...