MORE

    ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’ കോലിയെ പിന്തുണച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

    Date:

    ഇസ്‌ലാമബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തുണച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’ വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ബാബര്‍ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.

    ഏകദിന, ട്വന്റി20 ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാതെ വിരാട് കോലി ബുദ്ധിമുട്ടുന്നതിനിടെയാണു പിന്തുണച്ച് ബാബറിന്റെ ട്വീറ്റ് വരുന്നത്. വ്യാഴാഴ്ച പ്രഖ്യാപിച്ച വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും കോലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലും കോലി കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നാഭിയിലെ പരുക്കു കാരണം കോലിക്കു നഷ്ടമായിരുന്നു.

    രണ്ടാം ഏകദിനത്തില്‍ താരം കളിച്ചെങ്കിലും 25 പന്തില്‍നിന്ന് 16 റണ്‍സ് മാത്രമെടുത്തു പുറത്തായി. രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...