MORE

    വി എം സുധീരന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത് ; ‘ബിജെപിയെ നേരിടാന്‍ ആ നയമല്ല വേണ്ടത് ‘

    Date:

    മുന്‍ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്ന്‌ ചിന്തന്‍ ശിബിരത്തിന്‌ മുന്നോടിയായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി .

    നെഹ്റുവും ഇന്ദിരയുമടക്കമുള്ള നേതാക്കള്‍ വിട്ടുവീഴ്‌ചയില്ലാതെ മതേതരത്വത്തിനായി നിന്നെങ്കില്‍ അതില്‍ വെള്ളംചേര്‍ത്ത നിലപാടാണ്‌ കുറച്ചുവര്‍ഷങ്ങളായി കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നത്‌ .

    നിര്‍ദേശങ്ങള്‍ക്ക്‌ നന്ദിയറിയിച്ച്‌ സോണിയ മറുപടി അയച്ചെങ്കിലും ചിന്തന്‍ ശിബിരത്തില്‍ ഇത്‌ ചര്‍ച്ചപോലുമായില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം കേരളത്തില്‍ നിന്നുള്ളവര്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, രാജ്യസഭയിലെയും ലോക്‌സഭയിലെയും കോണ്‍ഗ്രസ്‌ കക്ഷി നേതാക്കള്‍ എന്നിവര്‍ക്കും കത്ത്‌ കൈമാറിയിരുന്നു.

    നരസിംഹറാവു നടപ്പാക്കിയ നവ ഉദാര നയങ്ങള്‍ കുത്തകകള്‍ക്കേ ഗുണമുണ്ടാക്കിയുള്ളൂ. ഇത്‌ സാധാരണക്കാരെ കോണ്‍ഗ്രസില്‍നിന്ന്‌ അകറ്റി. കോണ്‍ഗ്രസ്‌ ആത്മപരിശോധന നടത്തണം. അതല്ലെങ്കില്‍ ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നെതിര്‍ക്കാനുള്ള ധാര്‍മികാവകാശം കോണ്‍ഗ്രസിനുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...