MORE

    ഡിലീറ്റ് ചെയ്തത് തിരിച്ചെടുക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

    Date:

    സന്‍ഫ്രാന്‍സിസ്കോ: അടുത്ത കാലത്തായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സ്‌ആപ്പ് കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നവയാണ്.

    നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്.

    ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ‘ ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തില്‍ ഡീലിറ്റ് ചെയ്ത മെസെജുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ വാട്ട്‌സ്‌ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.

    പുതിയ അപ്ഡേറ്റ് വരുന്നതോടെ ഉപയോക്താവിന് താന്‍ ഡീലിറ്റ് ചെയ്ത മെസെജ് തിരിച്ചെടുക്കാന്‍ കഴിയും. ഇതിനായി ഒരു അണ്‍ഡു (UNDO) ബട്ടണ്‍ ഉണ്ടാകും. ഡീലിറ്റ് ഫോര്‍ മീ ബട്ടണ്‍ വഴി മെസെജുകള്‍ തിരിച്ചെടുക്കാനും പുതിയ അപ്ഡേറ്റ് സഹായിക്കും.

    ചാറ്റ് വിന്‍ഡോയിലെ മെസെജ് മാത്രമേ ഈ രീതിയില്‍ തിരിച്ചെടുക്കാനാവൂ. അതായത് അയച്ച ആളിന്റെ വിന്‍ഡോയില്‍ നിന്ന് മാത്രമേ അണ്‍ഡു കൊടുക്കാന്‍ കഴിയൂ. ഈ മെസെജ് പീന്നിട് വേണമെങ്കില്‍ ഡീലിറ്റ് ഫോണ്‍ എവരിവണ്‍ കൊടുത്ത് ഡീലിറ്റ് ചെയ്യാം. ഗൂഗിള്‍ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഉപയോഗിക്കാനാവും. അടുത്ത ആഴ്ചകളില്‍ ഈ അപ്‌ഡേറ്റ് മറ്റ് ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും.

    നേരത്തെ വാട്ട്‌സ്‌ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയ ഓപ്ഷനുകളില്‍ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടിയിരുന്നു. തെറ്റായി അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധിയ്ക്ക് മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. വാട്ട്‌സ്‌ആപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമായുള്ളത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...