MORE

    അഗ്നിപഥ് പദ്ധതി ഇഷ്ടമാകാത്തവര്‍ സായുധ സേനയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല; പ്രതിഷേധക്കാര്‍ക്കെതിരെ ജനറല്‍ വി.കെ സിങ്

    Date:

    ന്യൂഡല്‍ഹി: അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്.

    ഇഷ്ടമില്ലാത്തവര്‍ സേനയില്‍ ചേരേണ്ടതില്ലെന്ന് സിങ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

    ആരെയും നിര്‍ബന്ധിക്കില്ലെന്നും താല്‍പര്യമുള്ളവര്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം സേനയില്‍ ചേരാമെന്നും സിങ് പറഞ്ഞു. അഗ്നിപഥ് പദ്ധതി ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അതില്‍ ചേരേണ്ടതില്ല. ആരാണ് നിങ്ങളെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു. നിങ്ങള്‍ ബസുകളും ട്രെയിനുകളും കത്തിക്കുന്നു. നിങ്ങളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ മാത്രമേ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    സ്വന്തം വിരമിക്കല്‍ മാറ്റി വെക്കാന്‍ കോടതിയില്‍ പോയയാളാണ് യുവക്കളോട് 23-ാം വയസില്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സിങിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ കോണ്‍ഗ്രസ് അസ്വസ്ഥരായതിനാലാണ് അവര്‍ മോദി സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ പോലും തെറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് സിങ് കുറ്റപ്പെടുത്തി. പ്രതിപക്ഷം രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കിലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ലെ യുദ്ധത്തിന് ശേഷം കാര്‍ഗില്‍ കമ്മിറ്റി രൂപീകരിച്ചപ്പോഴാണ് അഗ്നിപഥ് പദ്ധതിയുടെ ആശയം രൂപപ്പെട്ടതെന്ന് സിങ് പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ക്കും മറ്റ് പൗരന്മാര്‍ക്കും നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്ന ആവശ്യം കഴിഞ്ഞ 40 വര്‍ഷമായി ഉന്നയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...