MORE

    സംസ്‌ഥാനത്ത്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കുന്നു

    Date:

    തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്.

    അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

    കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, കൊല്ലം -ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ജൂലൈ മൂന്ന് മുതലും, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ നാല് മുതലും ആരംഭിക്കും. കോട്ടയം വഴിയുള്ള മെമു ഉച്ചക്ക് 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ട് സര്‍വീസുകളും ബുധനാഴ്‌ചകളില്‍ ഉണ്ടാവില്ല.

    കൊല്ലം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. തൃശൂര്‍-കണ്ണൂര്‍ എക്സ്‌പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരില്‍ എത്തും. കണ്ണൂര്‍-തൃശൂര്‍ എക്‌സ്‌പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...