ചെന്നൈ: നടിയും നൃത്ത സംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും രാജിവച്ചു. തമിഴ്നാട് ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല.
പുറത്തുനിന്നുള്ള ആളായി നിന്ന് ട്രോള്‍ ചെയ്യപ്പെടുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഗായത്രി രഘുറാം ട്വിറ്ററില്‍ പറഞ്ഞു. ബിജെപിയില്‍ സ്ത്രീയെന്ന രീതിയില്‍ അവസരവും, ബഹുമാനവും കിട്ടുന്നില്ലെന്നും ഗായത്രി പറയുന്നു.
തന്റെ ബിജെപിയില്‍ നിന്നുള്ള പുറത്തുപോക്കിനെ സംബന്ധിച്ച് ഒരു നിര ട്വീറ്റുകള്‍ തന്നെ ഗായത്രി നടത്തിയിട്ടുണ്ട്. ‘യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഒരു വിലയും ലഭിക്കുന്നില്ല. അണ്ണാമലെ വളരെ ചീപ്പായ ഒരു നുണയനാണ്. അയാള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അയാളില്‍ നിന്നും സാമൂഹ്യനീതി കിട്ടില്ല’ – എന്ന് പറയുന്ന ഗായത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഇപ്പോഴും വിശ്വസ്തത പുലര്‍ത്തുന്നുവെന്ന് പറയുന്നു.

