MORE

    വിവാദ പ്രസംഗം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകള്‍ ആവശ്യപ്പെട്ടത് ഓര്‍മ്മിപ്പിച്ച്‌ ഗവര്‍ണര്‍

    Date:

    തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

    സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മല്ലപ്പള്ളിയിലെ സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകള്‍ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. രാജ്ഭവനില്‍ വൈകിട്ട് 4 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്‍റെ ഉപദേശ പ്രകാരമാണ് തീരുമാനം.

    കേസില്‍ കോടതി ഇതുവരെ അന്തിമ വിധി പറയാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ക്കുള്ള ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം എന്നീ വകുപ്പുകളാകും സജി ചെറിയാന് ലഭിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...