MORE

    കാറില്‍ മയക്കുമരുന്ന് വെച്ച്‌ യുവതിയെയും സുഹൃത്തിനെയും കേസില്‍പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Date:

    കൊടുങ്ങല്ലൂര്‍: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറില്‍ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം എം.ഡി.എം.എ വെച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

    യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴ ബാസ്റ്റിന്‍ തുരുത്ത് നൊട്ടന്റെ പറമ്ബില്‍ കിരണാണിനെയാണ് (34) അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ യുവതിയും സുഹൃത്തും ഉപയോഗിച്ചിരുന്ന കാറില്‍ എം.ഡി.എം.എ വെച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കാറിന്റെയും, പരിസരത്തിന്റെയും ചിത്രങ്ങളെടുത്ത് കിരണ്‍ ഗള്‍ഫിലുള്ള ശ്രീകുമാറിന് അയച്ചുകൊടുത്തു. രണ്ടാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ കൊല്ലം സ്വദേശി ശ്രീകുമാറിനെ പിടികിട്ടാനുണ്ട്.

    കഴിഞ്ഞ മാര്‍ച്ച്‌ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍ മൂണ്‍ അപ്പാര്‍ട്മെന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ -75- 7430 നമ്ബര്‍ സ്വിഫ്റ്റ് കാറില്‍ മയക്കുമരുന്ന് വെച്ച്‌ അപ്പാര്‍ട്മെന്റില്‍ താമസിച്ചിരുന്ന യുവതിയെയും സുഹൃത്തിനെയും കേസില്‍പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

    സി.സി.ടി.വിയും ടെലിഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും ശ്രീകുമാറും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കൊല്ലം സ്വദേശിയായ ഭാര്യയും ശ്രീകുമാറും ഇപ്പോള്‍ അകന്ന് കഴിയുകയാണ്.

    കൊടുങ്ങല്ലര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റ നേതൃത്വത്തില്‍ എസ്.ഐമാരായ ഹറോള്‍ഡ് ജോര്‍ജ്, എന്‍.പി. ബിജു, എ.എസ്.ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ഒ ജോസഫ് എന്നിവരദന്‍ഗ്യ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...