ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട് മോടിപിടിപ്പിക്കാൻ ഖജനാവില്‍ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ് റിപ്പോര്‍ട്ട്.
വിജിലൻസ് വസ്തുതാ റിപ്പോര്‍ട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണത്തിനും 19.22 കോടി ഓഫീസ് നിര്‍മ്മാണത്തിനും ആയി ചെലവാക്കി. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കേന്ദ്ര ഓര്‍ഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ ശ്രമം തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന ഖാര്‍ഗെ,രാഹുല്‍ ഗാന്ധി എന്നിവരെ കാണാനുള്ള സമയം ചോദിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ സന്ദര്‍ശിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡല്‍ഹി സംസ്ഥാനത്തിനാണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓര്‍ഡിനൻസ് പുറത്തിറക്കിയത്.

