MORE

    ആനാവൂര്‍ നാഗപ്പന് പകരം വി.ജോയി എംഎല്‍എ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

    Date:

    തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

    പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഇന്ന് ചേരും. ജോയി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു.

    ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പല പേരുകളും ഏറെക്കാലമായി ചര്‍ച്ച ചെയ്തെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. മേയറുടെ കത്തു വിവാദത്തിന്‍റെയും യുവജന സംഘടനാ നേതാക്കളുടെ വഴിവിട്ട നടപടികളുടെയും പശ്ചാത്തലത്തില്‍ ആനാവൂര്‍ നാഗപ്പനെതിരായ നീക്കം പാര്‍ട്ടിയില്‍ ശക്തമായിരുന്നു.

    സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...