തിരുവനന്തപുരം: ജനുവരി 23 മുതല്‍ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കും.
ജനുവരി 20നോ 23നോ നയപ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 20ന് ഹൈദരാബാദില്‍ നടക്കുന്ന സിഐടിയു ദേശീയ കണ്‍വെന്‍ഷനില്‍ ചില സിപിഎം എം.എല്‍.എമാര്‍ക്ക് പങ്കെടുക്കേണ്ടതിനാല്‍ ജനുവരി 23ന് പരിഗണിക്കാനാണ് സാധ്യത. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 30, 31 തീയതികളില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോകേണ്ടതിനാലാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.

