കൊല്‍ക്കത്ത> ഓള് ഇന്ത്യ റിസര്‍ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് അഖിലേന്ത്യാ സമ്മേളനം മാര്‍ച്ച് 14 മുതല്‍ 16 വരെ കല്‍ക്കത്തയില്‍ നടക്കും .
മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ചന്ദ്രു സമ്മേളനം ഉദ്ഘാടനം ചെയ്യും. റിസര്‍വ് ബാങ്കിനെയും പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലയെയും സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നതാണ് സമ്മേളന മുദ്രാവാക്യം.
കേരള പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണും കൊല്‍ക്കത്ത ഐ.എസ്.ഐ മുന്‍ ഡയറക്ടറുമായ പ്രൊഫസര്‍ വി കെ രാമചന്ദ്രന് മുഖ്യാതിഥി ആയിരിക്കും. മാര്‍ച്ച് 15 മുതല്‍ 16 വരെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തെ എല്ലാ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും ആര്‍ബിഐ സെന്‍ട്രല്‍ എച്ച്.ആര്.എം.ഡി ചീഫ് ജനറല്‍ മാനേജര്‍ സുബ്ര ദാസ് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പശ്ചിമ ബംഗാളിലെ വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ അഭിവാദ്യം ചെയ്യും. വര്‍ത്തമാന സാഹചര്യത്തില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും, സാമ്ബത്തിക മേഖയെ പൊതുവെയും ബാങ്കിംഗ് മേഖലയെയും റിസര്‍വ് ബാങ്കിനെയും പ്രത്യേകിച്ചും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ മാര്‍ച്ച് 16ന് സമ്മേളനം സമാപിക്കും.

