തിന വിതച്ചാല്‍ തിന കൊയ്യാം, വിന വിതച്ചാല്‍ വിന കൊയ്യാം എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടില്ലേ, നാം ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആകും നമുക്ക് ലഭിക്കുക എന്ന് അര്‍ഥം.
ടെലിക്കോം പ്ലാനുകളുടെ കാര്യമെടുത്താലും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്. നല്ലതു വേണമെങ്കില്‍ നല്ലത് തെരഞ്ഞെടുക്കണം. രാജ്യത്തെ ഓരോ ടെലിക്കോം കമ്ബനിക്കും വിവിധ ആവശ്യങ്ങളുളള ലക്ഷക്കണക്കിന് വരിക്കാരുണ്ട്. ഇവര്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവിധ നിരക്കുകളില്‍ വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാനുകള്‍ കമ്ബനികള്‍ പുറത്തിറക്കുന്നു. ഇതില്‍ നമുക്ക് യോജിച്ച പ്ലാന്‍ ഏതാണ് എന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
റീച്ചാര്‍ജിന് മുമ്ബ് ശ്രദ്ധിക്കൂ…
എന്നാല്‍ വിവിധ പ്ലാനുകളെപ്പറ്റി അറിഞ്ഞാല്‍ മാത്രമേ നമുക്ക് അനുയോജ്യമായ പ്ലാന്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കൂ. അതിനാല്‍ റീച്ചാര്‍ജ് ചെയ്യും മുമ്ബ് ലഭ്യമായ പ്ലാനുകള്‍ ഏതൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനികളില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് എയര്‍ടെല്‍. ഡാറ്റ, കോളിങ്, വാലിഡിറ്റി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി വിവിധ നിരക്കുകളായി നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റ ആവശ്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും കുറച്ച് ഡാറ്റ ആവശ്യങ്ങള്‍ മാത്രം ഉള്ളവരും ഉണ്ട്. ഡാറ്റ ആവശ്യമില്ലാത്ത ഒരാള്‍ ഉയര്‍ന്ന നിരക്ക് നല്‍കി ഡാറ്റയ്ക്ക് മുന്‍തൂക്കമുള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്നതില്‍ കാര്യമില്ല. ആവശ്യം അറിഞ്ഞുവേണം പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍.

