കൊച്ചി, ജനുവരി 28, 2023: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോട് അനുബന്ധിച്ച് പാര്‍ക്കിംഗ് നിയന്ത്രണം.
ഞായറാഴ്ച നടക്കുന്ന മത്സരം കാണനെത്തുന്നവര്‍ക്ക് ഒഴിവാക്കാനാകത്ത ചില കാരണങ്ങളാല്‍ ഇത്തവണ പാര്‍ക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ കാണികള്‍ പൊതുഗതാഗത സംവിധാനം കൂടുതലായും ഉപയോഗപ്പെടുത്തേണ്ടതാണ്. മത്സരദിനത്തില്‍ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങള്‍ക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതല്‍ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതല്‍ ഏഴ് മണി വരെയായിരിക്കും കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ മത്സരദിനത്തിലും ആരാധകര്‍ക്ക് അവസരം. ടിക്കറ്റുകള്‍ ഓണ്‍ലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്.
ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുവാന്‍: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-northeast-united-fc-29-jan-23/event

