MORE

    64കാരിയെ കൊലപ്പെടുത്തി മൃതദേഹം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച്‌ പത്ത് കഷണങ്ങളാക്കി; മരുമകന്‍ അറസ്റ്റില്‍

    Date:

    ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64കാരിയെ കൊലപ്പെടുത്തി മൃതദേഹം പത്ത് കഷണങ്ങളാക്കിയ മരുമകന്‍ അറസ്റ്റില്‍.

    32 കാരനായ അനുജ് ശര്‍മ്മയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സരോജിന്‍റെ സഹോദരന്‍റെ മകനാണ് പ്രതി അനൂജ്. അനൂജും പിതാവും സരോജിന്‍റെ ഭര്‍ത്താവിന്‍റെ മരണ ശേഷം ജയ്പൂരിലെ വിദ്യാധര്‍ നഗറില്‍ സരോജിനൊപ്പമായിരുന്നു താമസം.

    ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അനൂജ് ഡല്‍ഹിയിലേക്ക് പോകുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 11ന് അച്ഛനും സഹോദരിയും ഇന്‍ഡോറിലേക്ക് പോയതിനാല്‍ വീട്ടില്‍ അരുണും സരോജും തനിച്ചായിരുന്നു. ഡല്‍ഹിയിലേക്ക് പോകണമെന്ന് അനൂജ് ആഗ്രഹിച്ചിരുന്നുവെങ്കിലും സരോജ് തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് ചായ ഉണ്ടാക്കുന്നതിനിടെ സരോജിനെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച്‌ യുവതിയുടെ മൃതദേഹം പത്ത് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം ജയ്പൂര്‍-സിക്കാര്‍ ഹൈവേയിലെ ഒരു വിദൂര പ്രദേശത്ത് പ്രതി ഉപേക്ഷിക്കുകയായിരുന്നു.

    ശരീരഭാഗങ്ങള്‍ ബക്കറ്റിലും സ്യൂട്ട്കേസിലുമാക്കി ഉപേക്ഷിച്ച ശേഷം സരോജിനെ കാണാനില്ലെന്ന് പ്രതി പൊലീസില്‍ പരാതി നല്‍കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് സരോജിനെ അന്വേഷിക്കാനും അനൂജ് നേതൃത്വം നല്‍കിയതായി പൊലീസ് പറഞ്ഞു.

    അനൂജിന്‍റെ മൊഴികള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയ പൊലീസ് അയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്‌ തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാള്‍ സ്യൂട്ട്കേസും ബക്കറ്റുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സരോജിനെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്ന് അനൂജ് സമ്മതിക്കുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...