MORE

    കര്‍ണാടക മന്ത്രിസഭ വികസനം; പേരുകള്‍ നിര്‍ദേശിച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും

    Date:

    ന്യൂഡല്‍ഹി/ബെംഗളൂരു : മുഖ്യമന്ത്രി പദവിക്കു പിന്നാലെ കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുന്നു.

    കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ഇരുവരും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇവര്‍ നിര്‍ദേശിച്ചവര്‍ക്കു പുറമേ 8 പേരുകളെങ്കിലും കേന്ദ്ര നേതൃത്വവും മുന്നോട്ടുവച്ചിട്ടുണ്ട്. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. വകുപ്പുകളുടെ കാര്യത്തിലും ധാരണയാകേണ്ടതുണ്ട്.

    ആഭ്യന്തരം, ജലസേചനം, ഊര്‍ജം എന്നിവ ശിവകുമാര്‍ ആവശ്യപ്പെട്ടതായാണു സൂചന. ബി.കെ.ഹരിപ്രസാദ്, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മലയാളിയായ എൻ.എ.ഹാരിസ് എന്നിവരെ മന്ത്രിമാരാക്കണമെന്നും ആവശ്യപ്പെട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കളെ സംഘടനയുടെ ചുമതലയേല്‍പ്പിച്ച്‌, പുതുമുഖങ്ങള്‍ക്കു കൂടി അവസരം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മുൻപ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വയ്ക്കാനാണു സാധ്യത. ഇരുവര്‍ക്കും പുറമേ 8 മന്ത്രിമാരാണു കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. 20 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്താനാണു നീക്കം. പരമാവധി 34 മന്ത്രിമാരാകാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...