MORE

    തെലങ്കാനയില്‍ ഷര്‍മിളയുമായി സഖ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡികെ ശിവകുമാര്‍

    Date:

    ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള തെലങ്കാനയില്‍ വൈ.എസ്.ഷര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയുമായി (വൈഎസ്‌ആര്‍ടിപി) കൈകോര്‍ക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

    ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമാണു ഷര്‍മിള.

    മുൻപ് ജഗൻമോഹനും ഷര്‍മിളയും ആന്ധ്രയില്‍ ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റി. തുടര്‍ന്നാണ് ഷര്‍മിള തെലങ്കാനയില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാനയില്‍ 40 മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെന്നാണ് അവകാശവാദം. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം പരിഗണനയിലില്ലെന്നാണു ഷര്‍മിളയുടെ പ്രതികരണം.

    ഒപ്പം നിന്നാല്‍ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാര്‍ട്ടിച്ചുമതല എന്നിവയാണു ഷര്‍മിളയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആണു നീക്കങ്ങള്‍ക്കുപിന്നിലെന്നും സൂചനയുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...