കോഴിക്കോട്: പത്ത് വയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരനായ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.
നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ് (63) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 20 വര്‍ഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.2018ല്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് പല തവണകളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
കുട്ടികളില്‍ ഒരാള്‍ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിക്കുകയായിരുന്നു. ഇവരാണ് ബാലുശ്ശേരി പൊലീസില്‍ പരാതിപ്പെട്ടത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

