MORE

    ചില താരങ്ങള്‍ സൗദിയിലേക്ക് പോയത് പണം ഉണ്ടാക്കാന്‍ മാത്രം; യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ഒട്ടും ആശങ്കയില്ലെന്ന് UEFA പ്രസിഡന്റ്

    Date:

    സൗദിയിലേക്കുള്ള താരങ്ങളുടെ ഒഴുക്കില്‍ യൂറോപ്യൻ ക്ലബ്ബുകള്‍ക്ക് ഒട്ടും ആശങ്കയില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിൻ.

    കരിയറിന്റെ അവസാനം ഘട്ടത്തിലൂടെ കടന്നു പോകുന്ന താരങ്ങള്‍ക്ക് വേണ്ടി പണമെറിയുന്ന സൗദിയുടെ നടപടി അബദ്ധമായി മാറുമെന്നും സെഫറിൻ പറഞ്ഞു. നേഷൻസ് ലീഗ് കാണാനെത്തിയ യുവേഫ പ്രസിഡന്റ് ഒരു ഡച്ച്‌ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ നിരീക്ഷണം പങ്കുവെച്ചത്.

    “സൗദി അറേബ്യൻ ഫുട്ബോളിന് ഇത് കൊണ്ട് ഒരു ഗുണവും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ കോടികള്‍ നിക്ഷേപിക്കേണ്ടത് അവിടെയുള്ള ഫുട്ബോള്‍ അക്കാദമികളിലാണ്. നല്ല പരിശീലകരെ കൊണ്ട് വരികയാണ് വേണ്ടത്. സൗദിയില്‍ നിന്നുള്ള താരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് അവര്‍ ശ്രമിക്കേണ്ടത്.” സെഫറിൻ പറഞ്ഞു.

    “കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നു പോകുന്ന താരങ്ങളെ വൻ തുക മുടക്കി ലീഗിലേക്ക് കൊണ്ടുവരുന്നത് നല്ല കാര്യമല്ല. ഇത് കൊണ്ട് രാജ്യത്തെ ഫുട്ബോള്‍ വികസിക്കില്ല. ഇതേ അബദ്ധം ചൈന മുൻപ് കാണിച്ചതാണ്. ചൈനീസ് ലീഗിന്റെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് അറിയാമല്ലോ.” യുവേഫ പ്രസിഡന്റ് വ്യക്തമാക്കി.

    “കരിയറിന്റെ തുടക്കത്തിലുള്ള ഏതെങ്കിലും മികച്ച താരം സൗദിയില്‍ കളിക്കുന്നതായി നിങ്ങള്‍ക്ക് അറിയാമോ. ഇപ്പോള്‍ സൗദിയിലേക്ക് പോയവരൊന്നും യുറോപ്പിന് ഒരു നഷ്ടമല്ല. ഇതില്‍ ഭൂരിഭാഗം പേരും കരിയര്‍ കുറച്ച്‌ കൂടി നീട്ടാണാണ് സൗദി ലീഗിലേക്ക് ചേക്കേറിയത്. ചില താരങ്ങള്‍ ചില സ്ഥലങ്ങളിലേക്ക് പോയത് പണം ഉണ്ടാക്കാൻ മാത്രമാണ്.” അലക്സാണ്ടര്‍ സെഫറിൻ പറഞ്ഞു.

    പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയിലാണ് റെക്കോര്‍ഡ് പ്രതിഫലത്തിന് സൗദി ക്ലബ്ബായ അല്‍ നസ്റിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ ഈ സമ്മറില്‍ താരങ്ങളുടെ വലിയ ഒഴുക്കാണ് സൗദി ലീഗിലേക്ക് ഉണ്ടാകുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെൻസിമ റയല്‍ മാഡ്രിഡ് വിട്ട് അല്‍ ഇത്തിഹാദില്‍ ചേര്‍ന്നിരുന്നു. പല വമ്ബൻ താരങ്ങളും സൗദി പ്രോ ലീഗില്‍ കളിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    The post ചില താരങ്ങള്‍ സൗദിയിലേക്ക് പോയത് പണം ഉണ്ടാക്കാൻ മാത്രം; യൂറോപ്യൻ ക്ലബ്ബുകള്‍ക്ക് ഒട്ടും ആശങ്കയില്ലെന്ന് UEFA പ്രസിഡന്റ് appeared first on EXT Sports.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...