MORE

    വ്യാപക പ്രതിഷേധത്തിന് സാധ്യത; കേരള സ്‌റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്, ഇന്റലിജന്‍സ് മുന്നറിയിപ്പ്

    Date:

    ചെന്നൈ: വിവാദ സിനിമ ദി കേരള സ്‌റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

    സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉണ്ടാകും. അതിനാല്‍ സിനിമയ്ക്ക് പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും ഇന്റലിജന്‍സ് തമിഴ്‌നാട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

    ദി കേരള സ്റ്റോറി സിനിമക്കെതിരെ തമിഴ്‌നാട്ടിലും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ അരവിന്ദാക്ഷനാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

    ദി കേരള സ്റ്റോറിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി മെയ് 5 ലേക്ക് മാറ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്.സിനിമയുടെ ടീസര്‍ സിനിമയുടെ മുഖമാണെന്നും സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

    ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...