കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പബ്ലിക് എന്‍റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്.
പബ്ലിക് എന്‍റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഭരണസമിതി രൂപീകരിച്ചാലുടന്‍ തന്നെ ബോര്‍ഡ് നിലവില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ ധാരാളം പണം നല്‍കുകയും അത് ചെലവഴിക്കുകയും ചെയ്യുന്ന തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും പ്രൊഫഷണലായി പ്രവര്‍ത്തിക്കുകയും ലാഭകരമായി മുന്നോട്ട് പോകുകയും വേണമെന്നും ഈ രീതിയില്‍ ഒരു വലിയ മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വാര്‍ഷിക ഓഡിറ്റ് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം സമരത്തിന്‍റെ അവസാന രൂപമാണ് പണിമുടക്ക്.
കെ.എം.എം.എല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ചില തെറ്റായ പ്രവണതകളുണ്ട്. തീരെ ഗതികെട്ടാല്‍ സമരം ചെയ്തോളൂ, എഐടിയുസി സമരം ചെയ്യുമ്ബോള്‍ ഞങ്ങള്‍ക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎന്‍ടിയുസി കരുതേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചവറ കെ.എം.എം.എല്ലിലെ വിവിധ പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

