ദില്ലി: ലോകത്ത് 64 കോടി ജനങ്ങളെ ബാധിക്കുകയും 64 ലക്ഷം പേരേ കൊലപ്പെടുത്തുകയും ചെയ്ത കൊറോണ വൈറസ് മനുഷ്യ നിര്‍മിതം.
കൊവിഡ് 19ന് കാരണമായ കൊറോണ ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് അബദ്ധത്തില്‍ കൈവിട്ടുപോയതാണെന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വെളിപ്പെടുത്തുന്നത്. തുടക്കം മുതല്‍ ഈ സംശയം നിലനില്‍ക്കെ അമേരിക്കക്കാരനായ ശാസ്ത്രജ്ഞന് ആന്‍ഡ്രൂ ഹഫ് ആണു പുതിയ വെളിപ്പെടുത്തലുമായി ലോകത്തെ ഞെട്ടിച്ചത്.
ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന തന്റെ പുസ്തകത്തിലാണ് ഹഫ് ഇക്കാര്യം പറയുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബില്‍ നിന്ന് വൈറസ് പുറത്തേക്ക് എത്തുകയായിരുന്നു. അമേരിക്കയുടെ ധനസഹായത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കാനിട വന്നതെന്നും ഹഫ് ആരോപിക്കുന്നു. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള എന്‍ജിഒ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് മിസ്റ്റര്‍ ഹഫ്. ചൈനയുടെ പരീക്ഷണങ്ങള്‍ മതിയായ സുരക്ഷയോടെ ആയിരുന്നില്ല നടത്തിയതെന്നും അതിന്റെ ഫലമായാണ് വുഹാന്‍ ലാബില്‍ ചോര്‍ച്ചയുണ്ടായതെന്നും ഹഫ് തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു.
കോവിഡ് ബാധിച്ച് ഇന്ത്യയില്‍ 5.31 ലക്ഷം പേരും കേരളത്തില്‍ 71,000 പേരുമാണ് മരിച്ചത്. ലോകത്തെല്ലായിടത്തും ഇപ്പോഴും വൈറസ് നിലനില്ക്കുന്നു.

